പാലോട്: നന്ദിയയോട് കുടവനാട് ശ്രീ ദുർഗാ ഭഗവതി തമ്പുരാൻ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി രാത്രിയിൽ കുത്തിത്തുറന്നു കവർച്ച നടത്തി. ആർച്ചിനോട് ചേർന്നു സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചിയുടെ പൂട്ട് അടിച്ചു പൊളിച്ചാണ് പണം കവർന്നത്.കുടവനാട് മേഖലയിൽ മോഷണം പെരുകുകയാണ്. അടുത്തിടെ ചില കർഷകരുടെ കൃഷിവിളകൾ മോഷണം പോയിരുന്നു. പ്രദേശത്ത് പൊലീസിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
Contents
