നെടുമങ്ങാട്: ഗർഭിണിയായ ബാങ്ക് മാനേജരോട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ മോശമായി സംസാരിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു എന്ന കുറ്റത്തിന് നെടുമങ്ങാട് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അനസ് മുഹമ്മദ്(40) നെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവിങ് ലൈസൻസിനായി ആനാട് ഡ്രൈവിങ് സ്കൂൾ ഗ്രൗണ്ടിൽ നിന്നു ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ റോഡ് ടെസ്റ്റിന് കൊണ്ട് പോകുവെ ആണ് പരാതിക്കിടയായ സംഭവം. തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Contents
