വർക്കല: പോലീസ് നടത്തിയ പോലീസ് പരിശോധനയിൽ യുവാക്കളിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. വർക്കല കോടതി റോഡിൽ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് നിയമ വിരുദ്ധമായി കൈവശം വച്ച ലഹരി മരുന്നുകളുമായി പ്രതികളെ പിടികൂടിയത്. കോടതിയുടെ സമീപത്തായി രാത്രി 11: 30 മണിയോടുകൂടി ബൈക്കിലെത്തിയ അഖിൽ (22), അരുൺ (25) എന്നിവരുടെ പക്കൽ നിന്നും വർക്കല ബീച്ച് ഭാഗങ്ങൾ കേന്ദ്രികരിച്ച് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന ഗുളികകൾ ആണ് പിടിച്ചെടുത്തത്. പോലീസ്നെ കണ്ട് രക്ഷപെടാൻ ശ്രേമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതികൾ ഓടിച്ചു വന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വർക്കല എസ് എച്ച് ഒ സനോജ് എസ്, എസ് ഐ അബ്ദുൽ ഹക്കിം എസ് ഐ രാഹുൽ പി ആർ, പ്രൊബേഷൻ എസ് ഐ മനോജ് സി, എസ് സി പി ഒ മാരായ സാംജിത്ത്, ഷൈജു സി പി ഒ മാരായ ടോണി, സുധീർ, റാം ക്രിസ്റ്റീൻ, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
