തിരുവനന്തപുരം: വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഹരിയാന സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ. ഹരിയാന സ്വദേശി സാമിര്‍ ആത്രിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. തിങ്കളാഴ്ച രാവിലെ ദുബൈയില്‍നിന്നുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ ഇ.കെ.522 നമ്പര്‍ വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാള്‍.ഒരുകിലോയോളം സ്വര്‍ണം രാസവസ്തുവിന്റെ രൂപത്തിലാക്കിയാണ് ഒളിപ്പിച്ചിരുന്നത്. രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ ഇയാള്‍ കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടാതെ സ്വര്‍ണവുമായി പുറത്തിറങ്ങി. ആഭ്യന്തര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകാനെത്തിയപ്പോഴാണ് പിടിയിലായത്.
