വിഴിഞ്ഞം: കോവളം വെള്ളാറിന് സമീപം വാഴമുട്ടത്ത് വ്യാഴാഴ്ച രാത്രി പൊലീസ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.പ്രതിയെ പിടികൂടാനായി കരിമഠം ഭാഗത്തുപോയി മടങ്ങിവരും വഴിയാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ ജീപ്പ് അപകടത്തിൽപെട്ടത്. എസ്.ഐ ജോൺ ബ്രിട്ടോ, സി.പി.ഒ സഞ്ജു, ഹോംഗാർഡ് ജോയ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Contents
