വർക്കല: വർക്കലയിൽ മത പഠനത്തിനായി പോയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ പിടിയിൽ.
അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവംനടന്നത്. കടയ്ക്കൽ കുമ്മിൾ സ്വദേശി ദാർ ഉൽ നജാദ് ൽ സലാഹുദീൻ( 51)എ എസ്സ് ആണ് അയിരൂർ പോലീസിന്റെ പിടിയിലായത്.മദ്രസ പഠനത്തിനായി പോയ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്കൂളിൽ എത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അധ്യാപകർക്ക് സംശയം തോന്നി കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്.തുടർന്ന് അധ്യാപകർ കുട്ടിയുടെ വീട്ടിൽ വിവരം അറിയിക്കുകയും കുടുംബം അയിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. ആരോപണ വിധേയനായ വ്യക്തിയെ മദ്രസ അധികൃതർ അപ്പോൾ തന്നെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. പോലീസ് അന്വേഷിച്ചു എത്തും മുൻപ് തന്നെ ഒളിവിൽ പോയ അധ്യാപകനെ അന്വേഷണം നടത്തി പിടികൂടുകയായിരുന്നു.
