വലിയതുറ: കടം വാങ്ങിയ പൈസയെ ചൊല്ലി ഉണ്ടായ തർക്കത്തിനിടയിൽ കസേര കൊണ്ട് തലക്കടിയേറ്റ് ഒരു വയസ്സുകാരന്റെ തലയോട്ടി പൊട്ടി. ഗുരുതരാവസ്ഥയിൽ കുട്ടിയെ മെഡിക്കൽ കോളേജിലെ തീവ്രപരിചന വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പണം അയൽവാസി തിരികെ കൊടുക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. സംഭവമായി ബന്ധപ്പെട്ട വലിയതുറ കറുപ്പായി റോഡ് സ്വദേശി സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ സുജിത്ത് സമീപവാസിക്ക് ഏറനാൾ മുൻപ് പണം കടം നൽകിയിരുന്നു. ഇത് തിരികെ ചോദിക്കാൻ എത്തിയ സുജിത്ത് അയൽവാസിയുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ആയിരുന്നു. തുടർന്ന് സുജിത്ത് കുട്ടിയുടെ അച്ഛനുമായി അടിപിടി ഉണ്ടായി കസേരയെടുത്ത് ആക്രമിക്കുകയും കുട്ടിയുടെ തലയ്ക്ക് അടി ഏൽക്കുകയും ആയിരുന്നു. 10 തുന്നൽ ഉണ്ടെന്നും വലിയതുറ പോലീസ് പറഞ്ഞു. സുജിത്തിന് ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ സതീഷ് കുമാർ, എസ്.ഐമാരായ അഭിലാഷ് മോഹനൻ, അലീന സൈറസ്, മണിലാൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
