ആറ്റിങ്ങൽ..കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎ യുമായി എക്സൈസ് സംഘം യുവാവിനെ പിടികൂടി.. ഇളമ്പ അനുശ്രീ നിവാസിൽ അക്ഷയ് മോഹൻ (23)നെയാണ് ആറ്റിങ്ങൽ ഭാഗത്തുനിന്നും കാറിൽ എംഡിഎംഎ കടത്തിക്കൊണ്ടു വരവേ എക്സൈസ് സംഘം പിടികൂടിയത്.. ഇയാളിൽ നിന്നും 2.233 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അവനവൻചേരി ഭാഗത്ത് യുവാക്കളും വിദ്യാർത്ഥികളും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്കോഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിൽ ആയത്. ക്രിസ്മസ് ന്യൂഇയർ പ്രമാണിച്ച് ശക്തമായ പരിശോധനകൾ തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു
