തിരുവനന്തപുരം: ഒന്നേകാൽ വയസ് മാത്രമുള്ള മകനെ കെട്ടി തൂക്കിയശേഷം അമ്മ വാടക വീട്ടിൽ ജീവനൊടുക്കി. ശാസ്തമംഗലം കൊച്ചാർ റോഡിൽ നന്ദന (21) ആണ് മരിച്ചത്. ഒന്നേ കാൽ വയസുള്ള റയാനെ കെട്ടി തൂക്കിയശേഷം ആണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്. കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം നന്ദനെയെ കാണാത്തതിനെ തുടർന്ന് യുവതിയുടെ അച്ഛൻ വാടക വീടിന്റെ ബാൽക്കണി വഴി നോക്കിയപ്പോഴാണ് ദുരന്തം കണ്ടത്. മുറിക്കുള്ളിൽ പ്രവേശിച്ചപ്പോൾ കെട്ടിതൂക്കി നിർത്തിയിരുന്ന റയാന് ജീവനുള്ളതായി കണ്ടതിനെ തുടർന്ന് എസ്എടിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പ്രണയവിവാഹമായിരുന്നു നന്ദനയുടേത്. മൂന്നുമാസം മുമ്പ് ഭർത്താവ് ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ മനംനൊന്താകും ആത്മഹത്യയെന്നാണ് നിഗമനം. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.
