തിരുവനന്തപുരം: കൊച്ചിക്ക് സമാനമായി തലസ്ഥാനത്തും കേബിൾ കഴുത്തിൽ കുരുങ്ങി ഒരാൾക്ക് പരിക്കേറ്റു. തിരുമല സ്വദേശി പ്രഭാകരനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 9.30 ഓടെ സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം.അനധികൃതമായി ബാനറുകളും കൊടിതോരണങ്ങളും റോഡിൽ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ഹൈകോടതി ഉത്തരവ് പുറത്തുവന്ന ദിവസം തന്നെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായിത്. തിരുമല ചന്തമുക്കിൽ പരിക്കേറ്റ പ്രഭാകരൻ സ്കൂട്ടറിൽ നിന്ന് റോഡിൽ വീഴുകയായിരുന്നു. അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.
Contents
