ആര്യനാട്: ബന്ധുവിന്റെ ഭാര്യയുടെ തലയിൽ വീടിന്റെ മേൽക്കൂരയിൽ ഉപയോഗിക്കുന്ന ഓടിന്റെ കഷണം കൊണ്ട് അടിച്ച് പരുക്കേൽപിച്ച വെള്ളനാട് ചാങ്ങ കണിയാർകോണം മേക്കുംകര വീട്ടിൽ എസ്.ഷൈജു (41) വിനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. 2ന് വൈകിട്ട് 3ന് ആണ് സംഭവം. ബന്ധുവിന്റെ വീട്ടിൽ കയറി യുവതിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയും ദേഹോപദ്രവം എൽപ്പിക്കുകയും ചെയ്തെന്നാണ് കേസ് എന്ന് പൊലീസ് പറഞ്ഞു. തലയിൽ മുറിവേറ്റ യുവതി ആര്യനാട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുൻപ് ഷൈജു യുവതിയോട് മോശമായി പെരുമാറാൻ ശ്രമിച്ചപ്പോൾ എതിർത്തതിൽ ഉള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് ആര്യനാട് എസ്ഐ പറഞ്ഞു.
Contents
