ആറ്റിങ്ങൽ: ഉടമസ്ഥനില്ലാതെ അലഞ്ഞുതിരിഞ്ഞ പോത്തിൻകൂട്ടം ജനങ്ങളെ പരിഭ്രാന്തരാക്കി. ആറ്റിങ്ങൽ അവനവഞ്ചേരി ചിറ്റാറ്റിൻകര ആയിരവില്ലി ക്ഷേത്രത്തിനു സമീപമാണ് സംഭവം. റോഡിൽ അഴിച്ചുവിട്ട പോത്തുകളെ കണ്ട് ഭയന്ന് പരിസരവാസികൾ വീടുകളിലൊളിച്ചു.വാഹന യാത്രക്കാർക്കും പോത്തുകൾ മാർഗതടസ്സം സൃഷ്ടിച്ചു. ചുറ്റുമതിലില്ലാത്ത വീടുകൾക്ക് മുന്നിൽ പോത്തുകളെത്തി. കൃഷിയും പൂന്തോട്ടവും നശിപ്പിച്ചു. ഇതോടെ, ജനം നഗരസഭയിലും പൊലീസിലും വിവരമറിയിച്ചു. നഗരസഭ അധികൃതർ പോത്തുകളെ പിടിച്ചുകെട്ടാൻ പരിചയ സമ്പന്നനായ വ്യക്തിയെ ചുമതലപ്പെടുത്തി. ആഹാരവും വെള്ളവും നൽകാനും നിർദേശം നൽകി. ഉടമസ്ഥരെ കണ്ടെത്തുമ്പോൾ ചെലവായ തുക ഈടാക്കും. ഏഴു ദിവസത്തിനകം ഉടമകൾ ഹാജരായില്ല എങ്കിൽ പോത്തുകളെ ലേലം ചെയ്യാനും ആലോചനയുണ്ട്
Contents
