ആറ്റിങ്ങൽ: ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും സംസ്ഥാന ശാസ്ത്രമേളയിലും കലോത്സവത്തിനും എ ഗ്രേഡ് നേടിയവരെയും പ്ലസ് വൺ പരീക്ഷയിൽ ഫുൾ മാർക്ക് നേടിയവരെയും സ്കൂൾ രക്ഷാകർത്തൃ സമിതി അനുമോദിച്ചു. ഹയർസെക്കൻഡറി പ്ലസ് വൺ പരീക്ഷയിൽ ഫുൾ മാർക്ക് കരസ്ഥമാക്കിയ ദേവു വി ( ഹ്യൂമാനിറ്റീസ്), ദേവനന്ദ എ ( സയൻസ്), അഷ്കർ മുഹമ്മദ് എച്ച് എസ് ( സയൻസ്), കെ ജെ ശങ്കർ ദേവ് ( സയൻസ്). എന്നിവരെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പല്ലവി നന്ദന എ (കഥകളി സംഗീതം), ദേവനന്ദ എ (കന്നട പദ്യം ചൊല്ലൽ), ദേവി നന്ദ എസ് (നാടോടി നൃത്തം), അക്ഷയ് വി എസ് ( വയലിൻ ) എന്നിവരെ കൂടാതെ സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ശ്രീഹരി വിനോദ് (മാത്സ് ക്വിസ് ), അക്ഷയ് വി എസ്( ഐടി ക്വിസ്), നിഹാൽ മുഹമ്മദ് എച്ച് ജെ ( ജോമട്രിക്കൽ ചാർട്ട്) എന്നിവരെ ആദരിച്ച ചടങ്ങ് ബഹുമാനപ്പെട്ട ആറ്റിങ്ങൽ എം എൽ എ. ഒ. എസ്. അംബിക ഉത്ഘാടനം നിർവഹിച്ചു. പി. ടി. എ. പ്രസിഡന്റ് വി. എസ്. വിജുകുമാർ, അധ്യക്ഷം വഹിച്ച ചടങ്ങിൽ പി. ടി. എ. വൈസ് പ്രസിഡന്റ് ഹരികുമാർ. എം. കെ, പ്രിൻസിപ്പൽ അജിത. എസ്, ഹെഡ്മാസ്റ്റർ അനിൽകുമാർ. കെ, രക്ഷാകർത്തൃ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
