ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയും കുപ്രസിദ്ധ റൗഡിയുമായ അയിലം നാസർ എന്ന് വിളിക്കുന്ന അയിലം മൈവള്ളി ഏലാക്ക് സമീപം തെക്കേവിള വീട്ടിൽ നാസറുദ്ദീൻ (58) നെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ, ചിറയിൻകീഴ്, വാളക്കാട്, തുടങ്ങിയ ബിവറേജ് ഔട്ട്ലെറ്റുകളിൽ നിന്നും വൻതോതിൽ മദ്യം ശേഖരിച്ച് ആവശ്യക്കാർക്ക് വാഹനത്തിൽ എത്തിച്ചു കൊടുക്കുന്ന നാസറുദ്ദീനെ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം അയിലം ജംഗ്ഷനു സമീപം മദ്യ വില്പന നടത്തുന്ന സമയം, ഇയാളിൽ നിന്നും മദ്യം വാങ്ങാൻ എന്ന വ്യാജേന സമീപിച്ചപ്പോൾ ഇയാളുടെ വാഹനത്തിൽ നിന്നും പത്തോളം മദ്യ കുപ്പികൾ കാണപ്പെടുകയും ചെയ്തതിനെ തുടർന്ന് ഇയാളെയും വാഹനത്തെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ എസ് ഐ ഉണ്ണികൃഷ്ണൻ നായർ, എ എസ് ഐ രാജീവൻ സിപിഒ മാരായ ജയകുമാർ, റിയാസ്, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
