ആറ്റിങ്ങൽ.. അവനവഞ്ചേരി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ഊരുപൊയ്കയിലാണ് കെഎസ്ഇബി ജീവനക്കാരൻ വൈദ്യുതി തൂണിൽ കുടുങ്ങിയതു തുടർന്ന് മറ്റു ജീവനക്കാർ ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ഉടനെ . സംഭവ സ്ഥലത്ത് എത്തിയ ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം ആരംഭിച്ചു.കെ.എസ്.ഇ.ബി ജീവനക്കാരനായ ഷിബുവിനു ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തി കൊണ്ടിരിക്കെ ദേഹം തളർന്ന് അവശനാവുകയായിരുന്നു.. ഉടൻതന്നെ സേനാംഗങ്ങൾ ലാഡർ പിച്ച് ചെയ്തു റോപ്പ്, സേഫ്റ്റി ബെൽറ്റ് എന്നിവയുടെ സഹായത്തോടെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ(ഡ്രൈവർ) അഷറഫ് .എസ് വൈദ്യുതി തോളിൽ കയറി ഷിബുവിനെ മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ നിലത്തിറക്കി സേനയുടെ ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ സേനാംഗങ്ങളായ നജുമുദീൻ, ഷിബി, പ്രതീഷ് കുമാർ, രതീഷ്, ശ്രീരാഗ്,നോബിൾ കുമാർ എന്നിവരും പങ്കെടുത്തു.

