കഠിനംകുളം…പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള പുത്തൻതോപ്പ് ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും കുറവ് പരിഹരിക്കണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് ആവശ്യപ്പെട്ടു.. ഇതിനായി ബ്ലോക്ക് പഞ്ചായത്തും ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജും അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്ന് ഐ എൻ എൽ മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു ..ഇതിനായി മേൽ അധികാരികൾക്ക് നിവേദനം നൽകാനും ഐ എൻ എൽ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു . കഠിനംകുളം ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത് ഒരു ഡോക്ടർ മാത്രമാണ് ഇവിടെയെത്തുന്ന നൂറു കണക്കിന് രോഗികളെ പരിശോധിക്കുന്നത്. രോഗികളെ ആശുപത്രിയിൽ കൊണ്ട് വരുന്ന വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും മെച്ചപ്പെടുത്താനും അടിയന്തിര പരിഹാരം ഉണ്ടായില്ലായെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം ഭാരവാഹികൾ മുന്നറിയിപ്പ് നൽകി . മണ്ഡലം പ്രസിഡന്റ് ചാന്നാങ്കര. നസ്സീർ മൗലവിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി അഷ്റഫ് അഹമ്മദ്, പ്രസിഡൻ്റ് ബഷറുള്ള, ജില്ലാ വൈസ് പ്രസിഡൻ്റ് പുത്തൻതോപ്പ് അൻവർ സാദത്ത്, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം വെമ്പായം നസീർ. മണ്ഡലം ട്രഷറർ അഷ്റഫ് എസ് എച്,വാർഡ് കമ്മിറ്റി പ്രസിഡൻ്റ് ഷാജി, വൈസ് പ്രസിഡൻ്റ് ഷാജി സദാശിവൻ, ഷാജി ചിറക്കൽ തുടങ്ങിയവർ സംസാരിച്ചു.
