നെടുമങ്ങാട് : നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റും മാതൃഭൂമി സീഡും ചേർന്ന് പ്ലാസ്റ്റിക് ദുരുപയോഗത്തിനെതിരേ കാമ്പയിൻ സംഘടിപ്പിച്ചു. പഴകുറ്റി എൽ.പി. സ്കൂളിൽ നടന്നുവരുന്ന വെളിച്ചം സപ്തദിന സഹവാസ കാമ്പിന്റെ
ഭാഗമായാണ് ബോധവത്കരണപരിപാടി നടന്നത്. പ്രദേശത്തെ വീടുകൾ വിദ്യാർഥികൾ സന്ദർശിച്ച് പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് വിശദീകരിച്ചു. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഹരിതകർമസേനയ്ക്.കൈമാറി. പ്ലാസ്റ്റിക് ദുരുപയോഗം സൃഷ്ടിക്കുന്ന
പാരിസ്ഥിതി പ്രശ്നങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പള്ളിപ്പുറം ജയകുമാർ വിഷയാവതരണം നടത്തി. പി.ടി.എ. പ്രസിഡന്റ് മോഹൻ ദാസ്, പ്രോഗ്രാം ഓഫീസർ ഡോ. അനിത ഹരി, അധ്യാപകരായ കൃഷ്ണ, ഷംല, ബുഷ്റ എന്നിവർ നേതൃത്വം നൽകി.
വിദ്യാർഥികൾക്ക് പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു കരകൗശല വസ്തുക്കളുടെ നിർമാണത്തിൽ പരിശീലനം നൽകി
