തിരുവന്തപുരം: കല്ലമ്പലത്തെ സ്വകാര്യ ക്ലിനിക്കിൽ 4 പേർ ഭക്ഷ്യ വിഷ ബാധയിൽ ചികിത്സ തേടിയതുമായി ബന്ധപ്പെട്ട് കല്ലമ്പലം ജംഗ്ഷനിൽ നാവായിക്കുളം പഞ്ചായത്ത് പരിധിയിലുള്ള ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചു വന്ന ഹോട്ടൽ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും ചേർന്ന് പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയിൽ പെട്ടതിനാൽ പൂട്ടി സീൽ വെച്ചു. ശുചിത്വ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് എടുത്ത ശേഷം ലൈസൻസ് എടുക്കുന്നതിനും നിർദ്ദേശം നൽകി. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ :സുരേഷ്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഷാ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിജീഷ്, രാകേഷ്, ലിജ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
