വിലപ്പിൽശാല: വിലപ്പിൽശാല മരത്തകിടിയിൽ വെച്ച് ബിനോയിയെ ആക്രമിച്ച് കോലപ്പെടുത്താൻ ശ്രമിച്ച പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു. പെരുംകുളം വില്ലേജിൽ കരിയംകോട് തകിടി കിഴക്കംകര വീട്ടിൽ സേതുരാജൻ മകൻ 31 വയസ്സുള്ള വിഷ്ണുവാണ് പോലീസിന്റെ പിടിയിൽ ആയത്. 25.12.2022 നാണ് സംഭവം നടന്നത്. ബിനോയ് മുമ്പ് പോലീസിൽ പരാതി കൊടുത്തത് വെച്ചുള്ള വിരോധത്താൽ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് പ്രതികൾ ഫോണിലൂടെ ബിനോയിയെ മരത്തകിടിയിൽ വിളിച്ചു വരുത്തി ഇരുമ്പ് പൈപ്പ്കൊണ്ട് തലയ്ക്ക് അടിച്ച് മാരകമായി മുറിവേൽപ്പിക്കുകയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധവി ഡി ശില്പ ഐ പി എസ് ന്റെ മേൽനോട്ടത്തിൽ കാട്ടാക്കട ഡി വൈ എസ് പി എസ് അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിലപ്പിൽശാല പോലീസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ആശിഷ് എൻ എസ് ഐ ആനന്ദക്കുട്ടൻ സി പി ഒ മാരായ വിജോഷ് ഷൈജു എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. അറസ്റ്റിലായ വിഷ്ണുവിനെ റിമാൻഡ് ചെയ്തു.
