വർക്കല: പുനർനിർമാണവും നവീകരണ പ്രവൃത്തികളും ആരംഭിച്ച് അഞ്ചുവർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാതെ വർക്കല ജവഹർലാൽ നെഹ്റു മെമ്മോറിയൽ ടൗൺ ഹാൾ. ടൗൺ ഹാളിനെ ആശ്രയിച്ച് വിവിധ പരിപാടികൾ നടത്തിയിരുന്ന വർക്കല മേഖലയിലെ സാംസ്കാരിക സംഘടനകളടക്കം ബുദ്ധിമുട്ടുന്ന സാഹചര്യമാണ്.2018ലാണ് ടൗൺഹാൾ നവീകരണം ആരംഭിച്ചത്. ഇതിനകം ചെലവിട്ട പണം കരാറുകാർക്ക് നൽകുന്നതിലെ കാലതാമസമാണ് നിർമാണം വൈകാൻ കാരണമത്രെ. ഒന്നരക്കോടി രൂപയുടെ പുനർനിർമാണ പദ്ധതിയാണ് ആവിഷ്കരിച്ചത്. പദ്ധതിയിൽ പഴയ കാന്റീൻ ബ്ലോക്ക് നവീകരണംകൂടി കൂട്ടിച്ചേർത്തതോടെ തുക ഇനിയും ഉയർന്നേക്കും
