മംഗലാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ശാസ്തവട്ടം ചിറക്കര ചിറയിൽ മൃതദേഹം കണ്ടെത്തി. പോത്തൻകോട് അയിരൂപ്പാറ സ്വദേശി കുമാർ (55)ന്റെതാണെന്ന് സംശയിക്കുന്നു. മൈക്ക് സെറ്റ് പരിപാടിയുള്ള കുമാർ പ്രദേശത്തു ചുറ്റി കറങ്ങുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നതായി മംഗലാപുരം പോലീസ് പറഞ്ഞു. മംഗലാപുരം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
