കല്ലമ്പലം. ദേശീയപാതയിൽ വെയ്ലൂരിൽ ആണ് ഉച്ചയ്ക്ക് 01:45 ന് വാഹനാപകടം നടന്നത് നിയന്ത്രണം വിട്ട കാർ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. . ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറ്റിങ്ങലിലെ സ്വകാര്യ സ്കൂൾ ഉടമയും ഭാര്യയുമാണ് കാറിൽ ഉണ്ടായിരുന്നത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധനും സമീപത്തെ കടയിൽ നിന്നും ഹെൽമറ്റ് വാങ്ങാൻ എത്തിയ യുവാവിനും പരിക്കുപറ്റി. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

