കരമന: കരമന സ്റ്റേഷൻ ലിമിറ്റിൽ കൈമനം പാലറ ഭാഗത്തു താമസിച്ചു വരുന്ന രാധാമണിയമ്മയുടെ വീട്ടിൽ മദ്യപിച്ചുകൊണ്ട് കയറി ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ പ്രതിയായ അജേഷ് ശംഭു വിനെ കരമന പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.കരമന സി ഐ സുജിത്, എസ് ഐ മാരായ സന്തു വിജയൻ, ബൈജു, സി പി ഒ മാരായ സാജൻ, ഉണ്ണികൃഷ്ണൻ, സഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Contents
