വർക്കല.വധശ്രമം,അടിപിടി, മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വർക്കല താഴെ വെട്ടൂർ ആശാൻ മുക്കിനു സമീപം വാഴവിള വീട്ടിൽ വാസുദ്ദീൻ മകൻ സൈജുവിനെ(27) വർക്കല പോലീസും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ സ്വദേശിയായ ഷിബിനെ വെട്ടി പരിക്കേൽപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരവേയാണ് കല്ലറ നിന്നും പോലീസ് പിടികൂടിയത്. വർക്കല പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട ഷൈജുവിനെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ ഐപിഎസിന്റെ നിർദ്ദേശാനുസരണം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കാപ്പാ ഉത്തരവുപ്രകാരം ജില്ലയ്ക്ക് പുറത്താക്കിയിരുന്ന പ്രതി ശിക്ഷ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയതിന് തൊട്ടു പിറ്റേന്നാണ് കൊലപാതകശ്രമം നടത്തിയത്.ചെന്നൈയിലും മറ്റും ഒളിവിൽ താമസിച്ചിരുന്ന പ്രതി കല്ലറയിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നാണ് വർക്കല ഡിവൈഎസ്പി സിജെ മാർട്ടിന്റെ നിർദ്ദേശാനുസരണം വർക്കല എസ് എച്ച് ഒ സനോജ് എസ്, വർക്കല പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർമാരായ അബ്ദുൽ ഹക്കീം, അഭിഷേക്, തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമിലെ സബ് ഇൻസ്പെക്ടർ ബിജു ഹഖ്, എ എസ് ഐ ബിജു കുമാർ ആർ , എസ് സി പി ഒ വിനീഷ്, സിപിഒ സുനിൽരാജ്, വർക്കല പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ മാരായ സതീഷ്,ഫ്രാങ്ക്ലിൻ, എസ് സി പി ഒ വിജു, സുധീർ,ഷിബു, ഷജീർ,സി പി ഒ മാരായ ബിനു ശ്രീദേവി, അഭിലാഷ്,സുജിത്ത് എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടികൾ ആരംഭിച്ചതായി വർക്കല എസ് എച്ച് ഒ എസ് സനോജ് അറിയിച്ചു.
