നേമം: ബേക്കറിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയുടെ ഡാഷ്ബോർഡിൽ നിന്ന് പണം കവർന്നയാളെ കരമന പൊലീസ് പിടികൂടി. അരുമാനൂർ കണ്ടല സ്വദേശി സുജാം (32) ആണ് പിടിയിലായത്. ബുധനാഴ്ച രാവിലെ 11.30ന് കരമനയിലെ ഒരു ബേക്കറിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന വിളവൂർക്കൽ സ്വദേശി വിനോദിന്റെ ഓട്ടോയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയാണ് പ്രതി കവർന്നത്.ബേക്കറിയിൽ നിന്ന് പുറത്തേക്ക് വന്ന വിനോദ് ഡാഷ്ബോർഡിൽ നിന്ന് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടനെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സുജാം പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
