തിരുവനന്തപുരം: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ രക്തസാക്ഷിത്വ ദിനത്തിൽ നേത്ര ദാനത്തിനായി സമ്മതപത്രം നൽകി മഹാത്മ ഗാന്ധിയെ ആദരിച്ചു. ഗാന്ധിയെ ഇല്ലായ്മ ചെയ്ത 75 വർഷങ്ങൾ പിന്നിട്ട് പോയിരിക്കുന്നു. മതേതര ജനാധിപത്യ ഇന്ത്യക്ക് നേരെ ആലോചിച്ച് ഉറപ്പിച്ചു നടത്തിയ യുദ്ധപ്രഖ്യാപനമാണ് ഗാന്ധിയുടെ കൊലപാതകം.അല്ലാതെ മാനസിക നില തെറ്റിയ ഒരാൾ തന്നിഷ്ട പ്രകാരം നടത്തിയത് ആയിരുന്നില്ല ഗാന്ധിജിയുടെ വധം എന്ന് എം എ ലത്തീഫ് അഭിപ്രായപ്പെട്ടു .ഗാന്ധിജിയുടെ ജീവൻ എടുക്കാൻ തുടർച്ചയായി നടത്തിയ ആസൂത്രണത്തിന്റെ ഫലമാണ് 1948 ജനുവരി 30ന് സംഭവിച്ചത്. ഇന്ത്യ മഹാരാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആർ എസ് എസ് കാരുടെ അജണ്ടകളാണ് കേന്ദ്ര ഗവണ്മെന്റ് നടപ്പിലാകിവരുന്നത്. ഗാന്ധിജിയുടെ ജീവിത സന്ദേശത്തിൽ നിന്നും ഇന്ത്യയിലെ ഭരണാധികാരികൾ എത്രയോ അകന്നുപോയിരിക്കുന്നു.ഇന്ത്യയുടെ ജനാധിപത്യവും, മതേതരത്വവും, ഭരണഘടനയും തന്നെ വെല്ലുവിളി നേരിടുന്ന വർത്തമാന കാലത്ത് നമ്മുക്ക് ഗാന്ധിജിയെ വീണ്ടെടുത്ത് ഗാന്ധിസത്തിലേക്ക് മടങ്ങുകയാണ് വേണ്ടതെന്ന് എം എ ലത്തീഫ് അഭിപ്രായപ്പെട്ടു. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജി ഡയറക്ടർ ഡോക്ടർ ഷീബക്ക് നേത്രദാന സമ്മതപത്രം നൽകിക്കൊണ്ട് എം എ ലത്തീഫ് പരിപാടി ഉൽഘാടനം ചെയ്യ്തു. ആർ എം ഒ ഡോ.സൈമൺ ജോർജ് അസ്സോസിയേറ്റ് പ്രൊഫെസ്സർ സുനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു ശ്രീചന്ദ്, സഞ്ജു, അഷ്കർ, ശരത്ത്, നാസർ ശരത് നെയ്യാറ്റിൻകര, അശ്വിൻ, ഷജീർ നിസാം, അസീം, സമദ് എന്നിവർ പങ്കെടുത്തു.
