പാലോട്: കാട്ടുപോത്തുകളുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പാലോട് ചിപ്പൻചിറ കൊച്ചടപ്പുപാറക്കുസമീപം പ്രവീൺ ഭവനിൽ മണിക്കുട്ടൻ (42) ആണ് കഴിഞ്ഞദിവസം മാന്തുരത്തി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ പൂജക്ക് പോയ ശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് കാട്ടുപോത്തുകളുടെ ആക്രമണത്തിന് ഇരയായത്.രണ്ട് കാട്ടുപോത്തുകൾ ചേർന്നാണ് ആക്രമിച്ചതെന്ന് മണിക്കുട്ടൻ പറഞ്ഞു. വളരെനേരം റോഡിൽ കിടന്ന മണിക്കുട്ടനെ അതുവഴി വന്നവർ കണ്ടാണ് ആശുപത്രിയിൽ എത്തിച്ചത്. കൈക്ക് പൊട്ടലും തലക്കും ശരീരമാസകലവും പരിക്കുമുണ്ട്.
Contents
