കടക്കാവൂർ. ഗ്രാമ പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലയ്ക്കാമുക്ക് വാർഡിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻനടന്നു. ഇടതുമുന്നണി സ്ഥാനാർത്ഥി ബീന രാജീവിന് വേണ്ടിയാണ് കൺവെൻഷൻ നടന്നത്. കൺവെൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി വി.ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അജയകുമാർ അധ്യക്ഷനായ ചടങ്ങിൽ സിപിഐ എം കടയ്ക്കാവൂർ ലോക്കൽ സെക്രട്ടറി അഫ്സൽ മുഹമ്മദ്,ബി പി മുരളി, വി.ശശി, എംഎൽഎ ആർ സുഭാഷ്, ഷൈലജ ബീഗം, എസ് ഫിറോസ് ലാൽ. കോരാണി സനൽ,ഷിബു കടയ്ക്കാവൂർ, ബീന രാജീവ്, തുടങ്ങിയവർ പങ്കെടുത്തു.
