നെടുമങ്ങാട്: സ്കൂട്ടറിന്റെ പിന്നിൽ അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് മകളുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന വീട്ടമ്മ മരിച്ചു. പനയമുട്ടം വെള്ളായണി മൺപുറം തടത്തരികത്ത് വീട്ടിൽ പുഷ്കല (58) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ബന്ധു അഭിജിത്ത് (25) പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്നര മണിയോടെ നെടുമങ്ങാട് കൊല്ലം കാവിൽ വച്ചായിരുന്നു അപകടം നടന്നത്. അഭിജിത്തിനോടൊപ്പം വെള്ളനാട്ടെ മകളുടെ വീട്ടിൽ പോയി മടങ്ങി വരികയായിരുന്നു പുഷ്കല.കൊല്ലംകാവിൽ വച്ച് അമിത വേഗതയിൽ എത്തിയ ബൈക്ക് ഇവർ സഞ്ചരിച്ച വാഹനത്തിന് പിന്നിൽ ഇടിച്ചാണ് അപകടം. പുഷ്കലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനൂപ് കുമാർ, അശ്വതി എന്നിവരാണ് പുഷ്ക്കലയുടെ മക്കൾ.
