ആറ്റിങ്ങൽ: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഒറ്റൂരിൽ പുതിയ പാലം നിർമ്മിക്കുന്നത് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭ്യമായി എന്ന് ഒ. എസ്. അംബിക എം.എൽ.എ pവാർത്താക്കുറിപ്പിൽ അറിയിച്ചു. വടശ്ശേരി ക്കോണം – മണമ്പൂർ റോഡിൽ സ്ഥിതിചെയ്യുന്ന പാലത്തിന്റെ വീതി കുറവായതിനാൽ ഗതാഗത തടസ്സം നേരിട്ടിരുന്നു. ഇരു വശത്തേക്കും സുഗമമായ വാഹന ഗതാഗതം ഉറപ്പാക്കാൻ കഴിയുന്ന തരത്തിലുള്ള പാലമാണ് നിർമ്മിക്കുക. നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പാലം നിർമ്മാണം ആരംഭിക്കും എന്ന് എം.എൽ. എ അറിയിച്ചു.
Contents
