മംഗലപുരം. ദേശീയ പാത ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട യന്ത്ര സാമഗ്രികളിൽ നിന്നും ഡീസൽ മോഷ്ടിക്കുന്നത് പതിവാകുന്നതായി പരാതി ദേശീയപാത 66 ലെ ആശാൻ സ്മാരകം ഏ. ജെ കോളേജിന് സമീപം പാർക്ക് ചെയ്തിരുന്ന മണ്ണ് മാന്തി യന്ത്രത്തിൽ നിന്നുമാണ് കഴിഞ്ഞദിവസം രാത്രിയോടെ 100 ലിറ്ററോളം ഡീസൽ മോഷണം പോയത്. ഇതിനു മുമ്പും ഈ പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും ഡീസൽ മോഷണം പോയതായി കരാർ കമ്പനി അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് മംഗലപുരം പോലീസിൽ പരാതി നൽകി.സമാന രീതിയിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിലെ നാവായിക്കുളത്ത് പാർക്ക് ചെയ്തിരുന്ന യന്ത്രത്തിൽ നിന്നും കഴിഞ്ഞദിവസം 200 ഓളം ലിറ്റർ ഡീസൽ മോഷണം പോയിരുന്നു


