തിരുവനന്തപുരം: ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ തദ്ദേശ സ്ഥാപനങ്ങൾ: ജില്ലാ പഞ്ചായത്ത് : കോഴിക്കോട്, മുനിസിപ്പൽ കോർപറേഷൻ: തിരുവനന്തപുരം, മുനിസിപ്പാലിറ്റി: പിറവം (എറണാകുളം), ബ്ലോക്ക് പഞ്ചായത്ത്: മുളന്തുരുത്തി (എറണാകുളം), ഗ്രാമ പഞ്ചായത്ത്: ചെന്നീർക്കര (പത്തനംതിട്ട).10 ലക്ഷം രൂപ വീതമാണു സമ്മാനത്തുക. രണ്ടാം സ്ഥാനം: ജില്ലാ പഞ്ചായത്ത്: പാലക്കാട്, മുനിസിപ്പൽ കോർപറേഷൻ: കൊല്ലം, മുനിസിപ്പാലിറ്റി – കരുനാഗപ്പള്ളി (കൊല്ലം), ബ്ലോക്ക് പഞ്ചായത്ത്: നെടുങ്കണ്ടം (ഇടുക്കി).,5 ലക്ഷം രൂപ വീതമാണു പുരസ്കാരത്തുക. ഗ്രാമ പഞ്ചായത്ത്: പോത്തൻകോട് (തിരുവനന്തപുരം, 7 ലക്ഷം രൂപ). മൂന്നാം സ്ഥാനം: ജില്ലാ പഞ്ചായത്ത്: കോട്ടയം, മുനിസിപ്പാലിറ്റി: വൈക്കം (കോട്ടയം), ബ്ലോക്ക് പഞ്ചായത്ത്: ശാസ്താംകോട്ട (കൊല്ലം). പുരസ്കാരത്തുക 3 ലക്ഷം വീതം. ഗ്രാമ പഞ്ചായത്ത്: കിനാന്നൂർ കരിന്തളം( കാസർകോട്, 6 ലക്ഷം രൂപ)
