നെയ്യാറ്റിൻകര: കൊടി തൂക്കി മലയുടെ എതിർവശത്ത് വൻ തീപിടിത്തം. റബർ ഉൾപ്പെടെയുള്ള മരങ്ങൾ കത്തി നശിച്ചു. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകിയും പുരോഗമിക്കുന്നു. കൊടി തൂക്കി മലയുടെ എതിർവശം തവരവിള പ്രദേശത്താണ് തീ പിടിത്തം ഉണ്ടായത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ, ഉടൻതന്നെ അഗ്നി ശമന സേനയെ വിവരം അറിയിച്ചു. ഉടൻ സേന, എത്തിയെങ്കിലും തീ പടരുന്ന സ്ഥലത്ത് ഫയർ എൻജിൻ എത്തിക്കാൻ കഴിയാതെ വന്നതോടെ തീ അണയ്ക്കൽ ശ്രമങ്ങൾ കൂടുതൽ ദുഷ്കരമായി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കൂടുതൽ പ്രദേശത്തേക്ക് തീ വ്യാപിക്കാതിരിക്കാൻ ഉള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.
Contents
