തിരുവനന്തപുരം: നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ മുട്ടപ്പലം മുസ്ലീം ജമാഅത്തിന്റെ ബ്രാഞ്ചായ ശസ്തവട്ടം നൂറുല്‍ ഉലൂം മസ്ജിദിന്റെ ഉത്ഘാടനം സെയ്ദ് സൈനുദ്ദീന്‍ ബാ അലവി തങ്ങള്‍ നിര്‍വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് എം. അലിയാര്കുഞ്ഞ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചീഫ് ഇമാം നസറുദ്ദീന്‍ അല്‍ കാസിമി, ജനറല്‍ സെക്രട്ടറി എ.ആര്. നിസാര്‍, അമീര്‍ ബാഖവി എന്നിവര്‍ സംസാരിച്ചു. മസ്ജിദ് ഇമാം അന്‍സര്‍ ജവ്ഹരി സ്വാഗതവും, വൈസ് പ്രസിഡന്റ് എ. മജ്നു നന്ദിയും പറഞ്ഞു.


