ആറ്റിങ്ങൽ : പാചക വാതക സിലിൻഡറിനു ക്രമാതീതമായി വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചും അമിതനികുതി ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ വികലമായ നയത്തിൽ പ്രതിക്ഷേധിച്ചും ഐ. എൻ. റ്റി. യു. സി ആറ്റിങ്ങൽ മേഖലാ കമ്മിയുടെ നേതൃത്വത്തിൽ പ്രതീകാന്മകമായി ഓട്ടോറിക്ഷ കെട്ടിവലിച്ചും പാചകവാതക സിലിണ്ടർ തോളിലേന്തിയും ആറ്റിങ്ങൽ നഗരത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തുകയുണ്ടായി. പ്രകടനത്തോടനുബന്ധിച്ചു ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നടന്ന പ്രതിക്ഷേധ യോഗം ഐ. എൻ. റ്റി. യു. സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. അശാസ്ത്രീയമായ നികുതി വർദ്ധനവും വില വർദ്ധനയും പാവപ്പെട്ട തൊഴിലാളികൾക്ക് താങ്ങാൻ കഴിയാത്ത സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.പാചകവാതക സിലിണ്ടറിനു 500 രൂപയാക്കാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സെസ്സ് പൂർണ്ണമായും പിൻവലിക്കണമെന്നും ഐ. എൻ. റ്റി. യു. സി ആവശ്യപ്പെട്ടു. യോഗത്തിൽ ഐ. എൻ. റ്റി. യു. സി സംസ്ഥാന കമ്മിറ്റി അംഗം മണനാക്കു ഷിഹാബുദീൻ അദ്ധ്യക്ഷത വഹിച്ചു. ജെ. ശശി, എസ്. ശ്രീരംഗൻ, നൗഷാദ് കൈപ്പാടി,എസ്. ഓമനക്കുട്ടൻ, ആലംകോട് അഷറഫ്, യു. പ്രകാശ്, കടയ്ക്കാവൂർ അശോകൻ, അൻസർ പെരുംകുളം, ജമാൽ പാലാംകോണം, കെ. കൃഷ്ണ മൂർത്തി, ശാസ്തവട്ടം രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സലിം പണന്റെമുക്ക്,എൻ. സുദർശനൻപിള്ള, വി. ചന്ദ്രിക,ആർ. വിജയകുമാർ,ഹേമന്ത് കുമാർ,വക്കം സുധ, സുലൈമാൻ ആലംകോട്,ബി. മനോജ്, പ്രകാശ് ആലംകോട്, ഷൈജു വേങ്ങോട്, മണനാക്ക് നാസിമുദീൻ, ഓസ്കാർ പീറ്റർ എന്നിവർ നേതൃത്വം നൽകി.
