തിരുവനന്തപുരം: ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കുക, ഫിക്സേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കുക, മുഴുവൻ അദ്ധ്യാപകർക്കും നിയമനാംഗീകാരം നൽകുക, അശാസ്ത്രീയമായ പരീക്ഷാ ടൈം ടേബിൾ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 163 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾക്കു മുന്നിലും സായാഹ്ന പ്രതിഷേധ ധർണ നടത്തി. പാറശാല ഉപജില്ലാ ഓഫീസിനു മുന്നിൽ വച്ചു നടത്തിയ ധർണ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എൻ റാണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കൗൺസിലർ ഐ. ശ്രീകല, സംസ്ഥാന മീഡിയ സെൽ ചെയർമാൻ അയിര ടി സനൽകുമാർ, വിദ്യാഭ്യാസ ജില്ല ട്രഷറർ വിമൽ എസ് എസ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ജെ ആർ രാജേഷ് കുമാർ എ മോഹനൻ, വിൽഫ്രഡ് ദാസ് ഡി എ ബീനകുമാരിയമ്മ, ഓമനയമ്മ ടി ചന്ദ്രിക എന്നിവർ ആശംസയറിയിച്ചു.സംഘടനയിലും അധ്യാപന രംഗത്തും വനിതകൾ വഹിക്കുന്ന പങ്ക് സ്തുത്യർഹമാണെന്നറിയിച്ച സംസ്ഥാന ട്രഷറർ വനിതാ ദിനത്തിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുത്ത മുതിർന്ന അംഗങ്ങളായ ബീന കുമാരിയമ്മ, ഓമനയമ്മ, റാണി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഉപജില്ലാ സെക്രട്ടറി ആർ സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ വിപിൻ വി പി നന്ദിയും അറിയിച്ചു.
