ആറ്റിങ്ങൽ : അഴൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മാടൻവിള കോവിൽനട സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവ്വഹിച്ചു.എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 2.5 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
കിഴുവിലം ഡീസന്റ് മുക്ക് ജംഗ്ഷൻ , അയന്തിക്കടവ്, തോട്ടവാരം കിഴുവിലം, ഗുരുനാഗപ്പൻ അമ്പലമുക്ക് ചിറയിൻകീഴ്, ആനത്തലവട്ടം കലാഭോഷണി ചിറയിൻകീഴ്, തെക്കേ പുതുക്കരി ചിറയിൻകീഴ്, ചിലമ്പിൽ ശ്രീഭദ്രകാളി ക്ഷേത്രം അഴൂർ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും എം പി ഉദ്ഘാടനം ചെയ്തു.
മാടൻവിളയിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ നെസിയ സുധീർ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മാടൻവിള നൗഷാദ്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ് അനൂപ്, മുൻ പഞ്ചായത്ത് മെമ്പർ ഇബ്രഹീം, സൈജു, നസീം, എ.എം സക്കീർ, കറുവാമൂട് നാസർ, അബ്ദുൽ ഹൈയ് തുടങ്ങിയവർ പങ്കെടുത്തു
