നേമം: മാരകായുധങ്ങളുമായി ഒരാളെ പൊലീസ് പിടികൂടി. മലയിൻകീഴ് മഞ്ചാടി സ്വദേശി പാർഥിപൻ (25) ആണ് പിടിയിലായത്. കഞ്ചാവ്, 10 ഓളം മാരകായുധങ്ങൾ, എയർഗൺ, ലഹരി ഗുളികകൾ എന്നിവ പിടിച്ചെടുത്തു. കാട്ടാക്കട നർക്കോട്ടിക് ടീമും മലയിൻകീഴ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
