തിരുവനന്തപുരം: സമഗ്ര ശിക്ഷകേരളത്തിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ബി ആർ സി വെഞ്ഞാറമൂട് യു പി എസിൽ നെല്ലനാട്, പുല്ലമ്പാറ, മുദാക്കൽ പഞ്ചായത്തിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പായ തുടികൊട്ട് വാമനപുരം എം എൽ എ അഡ്വ ഡി കെ മുരളി ഉദ്ഘാടനം ചെയ്തു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം അദ്ധ്യക്ഷയായി. ഹെഡ്മാസ്റ്റർ എം കെ മെഹബൂബ് സ്വാഗതം ആശംസിച്ചു. നെല്ലാനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ, മുദാക്കൽഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു, പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേഷ്, സമഗ്ര ശിക്ഷ കേരളം തിരുവനന്തപുരം ജില്ലാ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരൻ, വാ മനപുരം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അരുണ സി ബാലൻ, പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ എ മജീദ്, മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, നെല്ലനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ ഉഷാകുമാരി, നെല്ലനാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എഫ് സജീന എസ് എം സി ചെയർമാൻ എസ് ഷിഹാസ് പി റ്റി എ പ്രസിഡന്റ് എസ് എൽ ശ്രീലാൽ, ആറ്റിങ്ങൽ ബി ആർ സി ട്രെയിനർ കെ ബിനു എന്നിവർ സംസാരിച്ചു.


