ആറ്റിങ്ങൽ: ആറ്റിങ്ങൽ അനന്താര റിവർ വ്യൂ റിസോർട്ടിൽ ലയൺ എം ജെ എഫ് അനിൽകുമാർ ബി അധ്യക്ഷത വഹിച്ച റീജിയണൽ 10ന്റെ മേഖല സമ്മേളനം പി എം ജെ എഫ് ലയൺ അജയകുമാർ ബി 1st ഡിസ്ട്രിക്ട് ഗവർണർ ഉദ്ഘാടനം ചെയ്തു. ഡി സി പി അജിത് വി ഐ പി എസ് മുഖ്യഅതിഥിയായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി 1.5 ലക്ഷം രൂപയുടെ സഹായങ്ങൾ നമ്മുടെ സമൂഹത്തിലെ അശരണർക്കായി നൽകുകയുണ്ടായി. സോൺ ചെയർപേഴ്സൺ ഡോ. പ്രേംജിത്ത്, അജികുമാർ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജില്ലയിലെ ലയൺസ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
Contents



