തിരുവനന്തപുരം: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ആലംകോട് വഞ്ചിയൂർ വൈദ്യശാലമുക്കിൽ ചരുവിള വീട്ടിൽ സുധീറിനെയാണ് 2.46 ഗ്രാം എം.ഡി.എം.എയുമായി നഗരൂർ പൊലീസ് പിടികൂടിയത്.തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ശിൽപക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നിർദേശനുസരണം ജില്ല പൊലീസ് മേധാവിയുടെ ഡി.എ.എൻ.എസ്.എ.എഫ് ടീമും ആറ്റിങ്ങൽ എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദ്, നഗരൂർ എസ്.എച്ച്.ഒ അമൃത് സിങ് നായകം, എസ്.ഐമാരായ സജു, അബ്ദുൽ ഹക്കിം, എസ്.സി.പി.ഒ ജിജു, സി.പി.ഒമാരായ ഹരികൃഷ്ണൻ, അസർ, റോഷ്, എബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
