കരമന: സ്കൂട്ടർ മോഷണ കേസിലെ പ്രതികൾ പിടിയിൽ. കരമന സ്റ്റേഷൻ പരിധിയിൽ കൈമനം സി പി ഒ ഓഫീസിന്റെ ഭാഗത്ത് 24/01/23 ന് രാത്രി 10 മണിയോടെ പാർക്ക് ചെയ്തിരുന്ന കെ എൽ 01 സി ജെ 2013 ആക്ടിവ സ്കൂട്ടർ മോഷണം ചെയ്ത കേസിലെ പ്രതികളായ രഘുവരൻ മകൻ രാഹുൽ, അനിൽ കുമാറിന്റെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന അഭിജിത്, രാജേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വാഹനം കണ്ടെടുത്തു. എസ് ഐ മാരായ സന്തു വിജയൻ ബൈജു നാസറുദീൻ സി പി ഒ മാരായ ഹരീഷ് ഷിബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
