തിരുവനന്തപുരം: പഴയകുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് അടയമൺ ജംഗ്‌ഷനില്‍ ബഹു എം പി അഡ്വ അടൂര്‍ പ്രകാശിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാസ്സ് ലൈറ്റിന്റെ ഉത്ഘാടനം 29/04/23 ന് വൈകിട്ട് 5 മണിക്ക് ബഹു. എം പി അഡ്വ അടൂര്‍ പ്രകാശ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് പഴയകുന്നുമ്മൽ മണ്ഡലം പ്രസിഡന്റ് അടയമൺ എസ് മുരളീധരന്‍ സ്വാഗതം ആശംസിച്ചു.
