വലിയതുറ: എം.ഡി.എം.എയുമായി മൂന്നു പേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് ബാലനഗര്‍ പുതുവല്‍പുത്തന്‍വീട് ടി.സി- 32 /355 -ല്‍ അനൂപ് (25), എയര്‍ പോര്‍ട്ടിനു സമീപം ലിസിറോഡ് എം.എന്‍ തോട്ടത്തില്‍ കൊച്ചുതുറ സ്വപ്ന ഫുട്ബാള്‍ ഗ്രൗണ്ടിനു സമീപം താമസിക്കുന്ന ഡാനിയല്‍ (26), വെട്ടുകാട് ബാലനഗര്‍ പുതുവല്‍ പുത്തന്‍വീട് ടി.സി- 32 /920-ല്‍ രാജ്കുമാര് (22) എന്നിവരാണ് പിടിയിലായത്.വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വെട്ടുകാട് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപത്തു നിന്നായിരുന്നു പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. എം.ഡി.എം.എ 1.2 ഗ്രാം തൂക്കമുണ്ടായിരുന്നതായി വലിയതുറ പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
