മണ്ണന്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് പെരുങ്ങുഴി താഴതില്‍ വീട്ടില്‍ സാഗര്‍ (22) ആണ് പിടിയിലായത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് പെയിന്റിങ് തൊഴിലാളിയായ സാഗര്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. കഴിഞ്ഞദിവസം കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പെരുങ്ങുഴി ഭാഗത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ യുവാവിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി.
Contents
