ഇടയ്ക്കോട്. മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ
മദ്റസ ഹാളിൽ വച്ച് ജമാഅത്ത് അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി പ്ലസ് 2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ അനുമോദിയ്ക്കുന്നു.വിജയികൾക്കുള്ള
ക്യാഷ് അവാർഡുകളും ട്രോഫികളും സമ്മാനിക്കുന്നത് പ്രൊ . ഉമർഷീഹാബാണ്.
അദ്ദേഹത്തിന്റെ കരിയർ ഗൈഡൻസ് ക്ളാസിനു
ശേഷം ജമാഅത്തിൽ നിന്നും ഈ വർഷം ഹജ്ജിനുപോകാൻ അവസരം ലഭിച്ചവർക്ക് യാത്ര അയപ്പും നൽകും.
