വെഞ്ഞാറമൂട്. പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു . തിരുവനന്തപുരം വലിയവേളി പൗണ്ട്
കടവ് അൻസാർ മന്‍സിലിൽ സാദിഖ് (52) ആണ് മരനപ്പെട്ടത് .
ഉച്ചയോടെയായിരുന്നു അപകടം. നടന്നത് വെഞ്ഞാറമൂട് ചന്തക്ക് സമീപമുള്ള കെട്ടിടത്തിന്റെ രണ്ടാം
നിലയിൽ പെയിന്റിംഗ് ജോലികൾ ചെയ്യുന്നതിനിടെ കാൽ വഴുതി താഴേക്ക്
വീണാണ് അത്യാഹിതമുണ്ടായത് .
ഗുരുതരമായി പരിക്കേറ്റ സാദിഖിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍കോളേജിൽ
എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി
മോർച്ചറിയിൽ . ഹസീനയാണ് സാദിഖിന്റെ ഭാര്യ,
അലി ഫാത്തിമ , ഫിദ ഫാത്തിമ എന്നിവർ മക്കളാണ് . ഖബറടക്കം നാളെ ഉച്ചക്ക് കൊച്ചു വേളി ജുമാ മസ്ജിദിൽ.
