തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 82.95 % . വിജയ ശതമാനത്തിൽ 0.92% കുറവാണ് ഉണ്ടായത്. ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 376135 വിദ്യാർഥികൾ പരീക്ഷ എഴുതിയതില്‍ 312005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിഎച്ച്എസ്ഇയിൽ 75.30% വിജയം. 77സ്കൂളുകൾക്ക് 100 ശതമാനം വിജയം. സേ പരീക്ഷകൾ ജൂൺ 21 മുതൽ. സയൻസിൽ 87.31 ശതമാനമാണ് വിജയം, ഹ്യുമാനിറ്റിസ്– 71.93%, കൊമേഴ്സ്– 82.75%വൈകിട്ട് 4 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽആപ്ലിക്കേഷനുകളിലുംഫലം ലഭ്യമാകും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഫലം അറിയാൻ ഈവെബ്സൈറ്റുകൾ സന്ദർശിക്കുക:www.keralaresults.nic.inwww.prd.kerala.gov.inwww.result.kerala.gov.inwww.examresults.kerala.gov.inwww.results.kite.kerala.gov.inകഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയം. ഹയർ സെക്കൻഡറിയിൽ ആകെ 4,32,436 പേരാണ് പരീക്ഷ എഴുതിയത്. പെൺകുട്ടികൾ – 2,14,379, ആൺകുട്ടികൾ – 2,18,057.വിവിധ വിഷയങ്ങളിൽ പരീക്ഷ എഴുതിയവർ: സയൻസ് – 193544, ഹ്യൂമാനിറ്റീസ് – 74482, കൊമേഴ്സ് -108109, ടെക്നിക്കൽ – 1753, ആർട്സ് -64, സ്കോൾ കേരള -34786, പ്രൈവറ്റ് കമ്പർട്മെന്റൽ – 19698
