തിരുവനന്തപുരം: കിഴുവിലം ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കർമ സേനംഗങ്ങൾക് വാങ്ങി നൽകിയ ഇലക്ട്രിക് വാഹനത്തിന്റെ ഉദ്ഘാടനം 11/05/2023 11 മണിക്ക് ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ വിനിതയുടെ അദ്ധ്യശതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോമണി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റേഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജലജ എസ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ജി ഗോപകുമാർ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ ആശ ജയചന്ദ്രൻ സലീന പ്രസന്ന അനീഷ് പി അനീഷ് ജി ജി ജയന്തി സെക്രട്ടറി സ്റ്റാർലി അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ പ്രമോദ് ബിനു ഹരിതകർമ്മസേന സെക്രട്ടറി പ്രസിഡന്റ് സിന്ധു എന്നിവർ പങ്കെടുത്തു.
Contents
