മുടപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആറ്റിങ്ങൽ മേഖലാ വാർഷിക സമ്മേളനം രണ്ടു ദിവസങ്ങളിലായി കൂന്തള്ളൂർ പ്രേംനസീർ സ്മാരക ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. പൊതുസമ്മേളനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി സി ജയശ്രീ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എസ് അനസ് അധ്യക്ഷത വഹിച്ചു. കൺവീനർ എം ഷൗക്കി സ്വാഗതവും ജനറൽ ഷാൻ ഷക്കീർ നന്ദിയും പറഞ്ഞു. കേരള ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രാജേന്ദ്രൻ നായർ ഭരണഘടനാ മൂല്യവും സമകാലിക ഇന്ത്യയും എന്ന വിഷയം അവതരിപ്പിച്ചു. ജയപ്രകാശിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി ബിനു തങ്കച്ചി റിപ്പോർട്ടും ജില്ലാകമ്മിറ്റിയംഗം സുനിൽകുമാർ സംഘടനാരേഖയുംഅവതരിപ്പിച്ചു ആർ സുധീർ രാജ് (പ്രസിഡൻ്റ്) ബിനു തങ്കച്ചി (സെക്രട്ടറി) ഡോ ബിനു കിഴുവിലം (വൈസ് പ്രസിഡൻ്റ്) അഡ്വ ലിജ ഷിബു (ജോയിൻ്റ് സെക്രട്ടറി) എം ഷൗക്കി (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
